Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Foot Procession

Pathanamthitta

മാ​രാ​മ​ണ്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ പ​ന്ത​ലി​ന്‍റെ കാ​ല്‍​നാ​ട്ടുകർമം ന​ട​ന്നു

മാ​രാ​മ​ൺ: 131-ാമ​ത് മാ​രാ​മ​ണ്‍ ക​ണ്‍​വ​ന്‍​ഷ​ൻ പ​ന്ത​ല്‍ കാ​ല്‍​നാ​ട്ട് കർമം മാ​രാ​മ​ണ്‍ മ​ണ​ല്‍​പ്പു​റ​ത്ത് മ​ല​ങ്ക​ര മാ​ര്‍​ത്തോ​മ്മാ സു​റി​യാ​നി സ​ഭാധ്യക്ഷ​ൻ ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ര്‍​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്താ നി​ര്‍​വ​ഹി​ച്ചു. മാ​ര്‍​ത്തോ​മ്മാ സു​വി​ശേ​ഷ​പ്ര​സം​ഗ​സം​ഘം പ്ര​സി​ഡ​ന്‍റ് ഡോ. ​ഐ​സ​ക് മാ​ര്‍ ഫി​ല​ക്‌​സി​നോ​സ് എ​പ്പി​സ്‌​കോ​പ്പ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ര്‍​ത്തോ​മ്മാ സു​വി​ശേ​ഷ പ്ര​സം​ഗ സം​ഘം ജ​ന​റ​ല്‍ സെ​ക​ട്ട​റി റ​വ. എ​ബി കെ. ​ജോ​ഷ്വാ ക​ണ്‍​വ​ന്‍​ഷ​ന്‍റെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.

സ​ഭാ സെ​ക്ര​ട്ട​റി റ​വ. എ​ബി റ്റി. ​മാ​മ്മ​ൻ, വി​കാ​രി ജ​ന​റാ​ൾ റ​വ.​മാ​ത്യു ജോ​ൺ, സു​വി​ശേ​ഷ പ്ര​സം​ഗ സം​ഘം ലേ​ഖ​ക സെ​ക്ര​ട്ട​റി പ്ര​ഫ. ഏ​ബ്ര​ഹാം പി.​മാ​ത്യു, സ​ഞ്ചാ​ര സെ​ക്ര​ട്ട​റി റ​വ. ജി​ജി വ​ർ​ഗീ​സ്, ട്ര​ഷ​റ​ര്‍ ഡോ. ​എ​ബി തോ​മ​സ് വാ​രി​ക്കാ​ട് തുടങ്ങിയ വരും മാ​രാ​മ​ണ്‍ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും മ​റ്റ് ഇ​ട​വ​ക​ക​ളി​ലെ​യും വൈ​ദി​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​ശ്വാ​സ സ​മൂ​ഹ​വും കാ​ല്‍​നാ​ട്ട് സം​ഗ​മ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

ഫെ​ബ്രു​വ​രി 8 മു​ത​ല്‍ 15 വ​രെ മാ​രാ​മ​ണ്‍ മ​ണ​ല്‍​പ്പു​റ​ത്ത് ന​ട​ക്കു​ന്ന ക​ൺ​വ​ൻ​ഷ​നു​വേ​ണ്ടി ഒ​രു​ല​ക്ഷം പേ​രെ ഉ​ള്‍​ക്കൊ​ള്ളാ​വു​ന്ന വി​ശാ​ല​മാ​യ പ​ന്ത​ലാ​ണ് നി​ർ​മി​ക്കു​ന്ന​ത്.പ​ന്ത​ൽ നി​ർ​മാ​ണം ഫെ​ബ്രു​വ​രി നാ​ലി​നു​ പൂ​ർ​ത്തി​യാ​കും. പ​മ്പാ ന​ദി​ക്കു കു​റു​കെ പ്ര​ത്യേ​കം ത​യാ​റാ​ക്കു​ന്ന ന​ട​പ്പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു.

Latest News

Corehub Up